വേമ്പനാട്ട് കായല്‍ അതീവ നാശോന്മുഖമായ പ്രദേശമെന്ന് കായല്‍ കമ്മീഷന്‍

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് അതീവ നാശോന്‍മുഖമായ അവസ്ഥയിലാണെും ഇത് സംരക്ഷിക്കുതിന് അടിയന്തിര ജനകീയ ഇടപെടല്‍ ആവശ്യമാണെും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കായല്‍ കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് ചൂണ്ടിക്കുന്നു. സര്‍ക്കാര്‍ നിയമസംവിധാനങ്ങളെ തകര്‍ക്കുതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. വിഘടിതമായ സര്‍ക്കാര്‍ നയങ്ങളുടെ നേര്‍ക്കാഴ്ചയാണ് മറ്റുരംഗങ്ങളിലെപോലെ വേമ്പനാട് കായല്‍തടത്തിലും കാണുത്. വേമ്പനാട് കായലില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തിച്ചേരു ചെറുനീര്‍ത്തടങ്ങളുടെ സംഭരണ കേന്ദ്രമാണ്. അതുപോലെ തന്നെ എല്ലാ അഴുക്കുകളും കുമിഞ്ഞു കൂടുന്ന കുപ്പത്തൊട്ടിയും. ഒരു ചതുരശ്ര കിലോമീറ്ററില്‍ നാലായിരത്തിലധികം ജനങ്ങള്‍ താമസിക്കു അതിജനസാന്ദ്രമായ പ്രദേശമാണ് ഈ തണ്ണീര്‍ത്തടം. തീരദേശ നിയന്ത്രണ നിയമത്തിന്റെ ലംഘനങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ഓരോ വ്യക്തിയുടേയും പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തില്‍ ജനാധിപത്യപരമായ ഭരണസംവിധാനവും സാമൂഹ്യമുന്നേറ്റവും ഇവിടെ ഉണ്ടായിവരേണ്ടതുണ്ട്. നൂറുകണക്കിന് പഠനങ്ങള്‍ നടന്നിട്ടുള്ള പ്രദേശമാണിത്. അതുകൊണ്ട് തന്നെ പഠനമല്ല പ്രവര്‍ത്തനമാണ് ഇനി ആവശ്യം. ഡോ.പ്രഭാത് പട്‌നായിക്കിന്റെ അധ്യക്ഷതയില്‍ ഡോ. കെ.ജി. പത്മകുമാര്‍, ഡോ.സി.ടി.എസ്.നായര്‍, ഡോ.ശ്രീകുമാര്‍ ചതോപാധ്യായ, ഡോ.അന്നാ മേഴ്‌സി, പ്രമുഖ പത്രപ്രവര്‍ത്തകനായ എം.ജി.രാധാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായ കായല്‍കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് ഡോ.സി.ടി.എസ്.നായര്‍ അവതരിപ്പിച്ചു.