ആലപ്പുഴ -കേരളം വേണ്ടത്ര അംഗീകരിക്കാതെ പോയ ,സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അതുല്യ ശാസ്തൃ പ്രതിഭകളില്‍ പ്രമുഖനായിരുന്ന ഡോ.ഗോപിനാഥ് കര്‍ത്തായുടെ ഇരുപത്തിയഞ്ചാമത് ചരമവാര്‍ഷികം കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ജില്ലയിലെ 30 സ്കീളുകളിലായി നടന്ന അനുസ്മരണത്തിന് സയന്‍സ് അദ്ധ്യാപകര്‍ നേതൃത്വം നല്കി. ആലപ്പുഴ ജില്ലയിലെ ചമ്മനാട് കോവിലകത്ത് വീട്ടില്‍ ജനിച്ച ഡോ. കര്‍ത്താ കൊളാജന്റെ ഘടന മുപ്പിരിയന്‍ ഗോവേണിയുടേതുപോലെയാണെന്ന് (ട്രിപ്പിള്‍ ഹെലിക്സ്) ഗവേഷണത്തിലൂടെ കണ്ടെത്തിയതോടെയാണ് ലോകപ്രശസ്തനാകുന്നത്. തുടര്‍ന്ന് അദ്ദേഹം റൈബോ ന്യൂക്ലിയസ് എന്‍സൈമിന്റെ ഘടന നിര്‍ധാരണം ചെയ്തു. ശരീരകലകളിലെ തന്മാത്രാഘടനയേപ്പറ്റി 82പ്രബന്ധങ്ങള്‍ ഡോ.കര്ത്തയുടേതായിട്ടുണ്ട്.ലോകത്തെ പ്രമുഖ ക്രിസ്റ്റലോ ഗ്രാഫറായിട്ടാണ് ശാസ്ത്രലോകം ഡോ.കര്‍ത്തായെ കണക്കാക്കിയിരിക്കുന്നത്.
Updates
സംസ്ഥാനവാർഷിക പ്രമേയം – 5
സിൽവർലൈൻ മുൻഗണനയല്ല സില്‍വര്‍ലൈന്‍പദ്ധതിയുമായി ബന്ധപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി യ പഠനത്തിലൂടെ കണ്ടെത്തിയ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതസാധ്യതകള്‍ ഗൗരവമേറിയ തും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണ്.സിൽവർലൈൻ കടന്നു പോകുന്ന മുപ്പതു മീറ്റർ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശത്തേയും പ്രത്യേക മായി എടുത്താണ് Read more…