ആലപ്പുഴയില്‍ 2015 മെയ് 7 മുതല്‍ 10 വരെ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ മേഖലകളിലുണ്ടാകുന്ന നവീനമായ മുന്‍കൈകളും കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നു. ഇന്നവേറ്റേഴ്സ് മീറ്റുകള്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും മാലിന്യ സംസ്കരണ പ്രവര്‍ത്തകര്‍ക്കും വിദ്യാലയ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുമായാണ് ഇത് നടത്തുന്നത്.

സ്റ്റുഡന്റ് ഇന്നവേറ്റേഴ്സ് മീറ്റ്, ഷീ ഇന്നവേറ്റേഴ്സ് മീറ്റ്, ക്ലീന്‍ ഇന്നവേറ്റേഴ്സ് മീറ്റ്, ക്ലാസ് ഇന്നവേറ്റേഴ്സ് മീറ്റ്, എന്നീ പേരുകളില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലെ മികച്ച അവതരണങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍ക്കുന്നതായിരിക്കും.

Categories: Updates