കല്‍പ്പറ്റ: സെപ്തംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെ മീനങ്ങാടിയില്‍ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ്.

ക്യാമ്പിന് അനുബന്ധമായി മീനങ്ങാടി പഞ്ചായത്തിലെ ആയിരം വീടുകളില്‍ ഇന്ധനക്ഷമതയുള്ള അടുപ്പുകള്‍ സ്ഥാപിക്കുകയും ചൂടാറാപ്പെട്ടികള്‍ നല്‍കുയും ചെയ്യും. ആദിവാസി വിദ്യാഭ്യാസം, പ്രകൃതി വിഭവ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാറുകളും പരിസ്ഥിതി, ലിംഗനീതി, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ജില്ലാതല സെമിനാറുകളും സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പത്തുവീതം ശാസ്ത്ര ക്ലാസുകള്‍ നടത്താനും യോഗം തീരുമാനിച്ചു.

യോഗം പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ ടി ശ്രീവത്സന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍, കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് പി ഗഗാറിന്‍, ജില്ലാ പഞ്ചായത്ത് അംഗം ബിന വിജയന്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ കെ വിശ്വനാഥന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍, പരിഷത്ത് ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: സി അസൈനാര്‍(ചെയര്‍മാന്‍), വിജയന്‍ ചെറുകര, ബീന വിജയന്‍, ബേബി വര്‍ഗീസ്, കെ കെ വിശ്വനാഥന്‍, എം മുരളീധരന്‍, പി സി രവീന്ദ്രന്‍(വൈസ്‌ചെയര്‍മന്മാര്‍), പ്രൊഫ. കെ ബാലഗോപാലന്‍(ജനറല്‍ കണ്‍വീനര്‍), പി കെ അനൂപ്, കെ ആര്‍ സുരേഷ്(ജോയിന്റ് കണ്‍വീനര്‍മാര്‍), ടി പി സന്തോഷ്(ട്രഷറര്‍).

Categories: Updates