സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് – 2011
മങ്കൊമ്പ് നെല്ലുഗവേണ കേന്ദ്രം, കുട്ടനാട്
2011മെയ് 09, 10

യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ഭാഗമായ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 2011 മെയ് 09, 10 തീയതികളില്‍ – തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ – ആലപ്പുഴ, കുട്ടനാടുള്ള മങ്കൊമ്പ് നെല്ലുഗവേണ കേന്ദ്രത്തില്‍ നടക്കും. നെല്‍കൃഷിയുമായി ബന്ധപ്പെട്ടതാണ് ഇത്തവണത്തെ പഠനപ്രവര്‍ത്തനം.
“കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ നെല്ലുത്പാദന രംഗത്ത് വന്നിരിക്കുന്ന മാറ്റങ്ങളാണ്”കുട്ടികള്‍ പഠിച്ചുകൊണ്ടുവരേണ്ടത്. നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയുള്ള വിവരശേഖരണത്തിലൂടെയാണ് ഇത് നടത്തേണ്ടത്.
വിശദവിവരങ്ങള്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന കുറിപ്പില്‍ നിന്നും വായിക്കാം.

Categories: Updates