നെഹ്റുവിയന്‍ കാലഘട്ടത്തിന്ശേഷം ഇന്ത്യ പിന്നിട്ട അരനൂറ്റാണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെമ്പാടും നടക്കുമ്പോള്‍ ഏറെ പ്രസക്തമായ കൃതിയാണിത്. ആധുനികതയുടെ സവിശേഷതകള്‍, നെഹ്റുവിന്റെ വികസനസങ്കല്പം, ഹിന്ദുത്വത്തിന്റെ സ്ഥലതന്ത്രങ്ങള്‍, വര്‍ത്തമാനകാല ഇന്ത്യയിലെ ജാത്യസമത്വങ്ങള്‍, ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ പ്രതാപം, ആഗോളവത്കരണവും സാംസ്കാരികപ്രദേശങ്ങളുടെ ഭൂമിശാസ്ത്രവും എന്നീ വിഷയങ്ങള്‍ സമൂഹശാസ്ത്രരീതിശാസ്ത്രത്തിന്റെ സഹായത്താടെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി, വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയെ സൂക്ഷ്മപഠനത്തിന് വിധേയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു വഴികാട്ടിയാണ്. സമൂഹശാസ്ത്ര ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് പ്രയോഗിക്കുന്ന പദങ്ങളുടെ വിശദീകരണക്കുറിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. സമീപകാലത്ത് ഇന്ത്യയില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പഠനാര്‍ഹമായ സമൂഹശാസ്ത്രഗ്രന്ഥങ്ങളിലൊന്നാണിത്.
വില 300 രൂപ
ISBN: 978-93-83330-57-7

Categories: Updates