ഭാരതീയ സംസ്കാരത്തെ പ്രതിലോമകരമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അധികവും ഇവിടെ നടന്നിട്ടുള്ളത്. ഇതിനെ ചെറുക്കുന്നതിനും, നമ്മുടെ സംസ്കാരത്തിന്റെ മുഖ്യപ്രവണതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതിനുമാണ് അരവിന്ദാക്ഷന് മാഷ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഭാരതീയ സംസ്കാരത്തിന്റെ ജനകീയസ്വഭാവത്തെയും വൈവിധ്യത്തെയും ഈ പുസ്തകം ഉയര്‍ത്തിപ്പിടിക്കുന്നു. ഭാരതീയസംസ്കാരത്തെ ദുര്‍വ്യാഖ്യാനിക്കാനും അതിന്റെ ബഹുസ്വരസ്വഭാവത്തെ ഹനിക്കാനും വേണ്ടിയുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടന്നുവരുന്ന കാലമാണിത്. അത്തരം ശ്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ആശിസ്സും പിന്തുണയും ലഭിക്കുന്നുണ്ട് എന്നുള്ളത് പ്രശ്നത്തെ കൂടുതല്‍ ഗുരുതരമാക്കുകയാണ്. ഇതിനെതിരെ കേരളത്തിനകത്തും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ചെറുതും വലുതുമായ ചെറുത്തുനില്പുകള് ഉയര്‍ന്നുവരുന്നുണ്ട് എന്നുള്ളത് ശുഭോദര്‍ക്കമായ വസ്തുതയാണ്. അത്തരം ചെറുത്തുനില്പുകള്ക്ക് ആശയപരമായ ദാര്‍ഢ്യവും വ്യക്തതയും പ്രദാനം ചെയ്യുന്നതിന് ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഈ ഗ്രന്ഥത്തിന് കേരളത്തിലെ പ്രമുഖ സാഹിത്യസംസ്കാര പഠിതാക്കളില്‍ ഒരാളായ ഡോ.സുനില്‍.പി.ഇളയിടം തയ്യാറാക്കിയ പഠനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
Updates
സംസ്ഥാനവാർഷിക പ്രമേയം – 5
സിൽവർലൈൻ മുൻഗണനയല്ല സില്‍വര്‍ലൈന്‍പദ്ധതിയുമായി ബന്ധപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി യ പഠനത്തിലൂടെ കണ്ടെത്തിയ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതസാധ്യതകള്‍ ഗൗരവമേറിയ തും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണ്.സിൽവർലൈൻ കടന്നു പോകുന്ന മുപ്പതു മീറ്റർ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശത്തേയും പ്രത്യേക മായി എടുത്താണ് Read more…