കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃപ്രയാര്‍ മേഖല കമ്മിറ്റി അവധിക്കാല സര്‍ഗോത്സവം സംഘടിപ്പിച്ചു. ഏപ്രില്‍ 2,3 തിയതികളിലായി തൃത്തല്ലൂര്‍ യു.പി. സ്കൂളില്‍ നടന്ന സര്‍ഗോത്സവത്തില്‍ മേഖലയിലെ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. പ്രശസ്ത കവി മുല്ലനേഴി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത സര്‍ഗോത്സവം വിവിധ മൂലകളായാണ് സംവിധാനം ചെയ്തിരുന്നത്.
സാഹിത്യമൂല, കളിമൂല, ചിത്രമൂല,സംഗീതമൂല, നിര്‍മ്മാണമൂല, ശാസ്ത്രമൂല എന്നിവയ്ക്ക് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് , എന്‍ . രാജന് , അശോകന് പാട്ടാളി, കണ്ണന് മാഷ്, നാരായണന് മാഷ്, റോജി വര്‍ഗീസ് , സുരേഷ് ബാബു , ബിജു മാഷ് , സുരേഷ് ബാബു, വിഷ്ണു, രോഷ്നി സ്വപ്ന , മനോഷ്, രവി, ദാസന് , ജയന് എന്നിവര്‍ മൂലമൂപ്പന്മാരായി. രണ്ടു ദിവസത്തെ സര്‍ഗോത്സവം കുട്ടികള്‍ക്ക് മികച്ച അനുഭവം ആയിരുന്നു. സര്‍ഗോത്സവത്തിന്റെ ഭാഗമായി 22,000 രൂപയുടെ പുസ്തകപ്രചാരണം നടന്നു.വനിതകള്‍ മാത്രം അംഗങ്ങളായ രണ്ടു സ്ക്വാഡുകളുടെ പ്രവര്‍ത്തനത്തില്‍ 4200 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…