സാമൂഹിക വികസന സെമിനാറുകള്‍ – കരട് രേഖകള്‍

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിതഗുണനിലവാരം പുലര്‍ത്തുമ്പോഴും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും ഭാവി വികാസ സൂചികകളും ഉത്കണ്ഠകളുണര്‍ത്തുന്നതാണ്. വ്യക്തികളുടെയോ വിഭാഗങ്ങളുടെ നിലനില്‍ക്കാത്ത വളര്‍ച്ചയ്കുപരി സാമൂഹിക വികസനം എന്ന ലക്ഷ്യത്തിലൂന്നുന്ന മറ്റൊരു കേരളം സാദ്ധ്യമാക്കണമെന്ന ആവശ്യത്തോടെയുള്ള വിപുലമായ ജനകീയ ക്യാമ്പയിന്‍ നടന്നുവരികയാണ്. ഈ സാമൂഹിക വികസന കാഴ്ചപ്പാട് 12- ാം പദ്ധതിയില്‍ പരിഗണിക്കപ്പെടേണ്ടതാണെന്നുകണ്ട്, 16 വികസനവിഷയങ്ങളില്‍ സംസ്ഥാനമെമ്പാടും സെമിനാറുകളും ശില്പശാലകളും നടത്തുവാന്‍ പരിഷത് തീരുമാനിച്ചിരിക്കുന്നു.

ഈ സാമൂഹിക വികസന സെമിനാറുകളുടെ പരിഗണനയ്ക്കായി ഞങ്ങള്‍ അവതരിപ്പിക്കുന്ന കരട് രേഖകള്‍ ചുവടെ അറ്റാച്ച് ചെയ്തിരിക്കുന്നു. ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം. അല്ലെങ്കില്‍ അവ ഓരോന്നായി കാണുന്നതിന് ഈ ലിങ്കില്‍ അമര്‍ത്തുക.

രേഖകള്‍ സംബന്ധമായ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക. അല്ലെങ്കില്‍ [email protected] എന്ന വിലാസത്തില്‍ എഴുതി അറിയിക്കാം.