കേരളത്തില്‍ സോപ്പിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രതിവര്‍ഷവിറ്റുവരവ് 4800 കോടിയിലേറെ രൂപയാണ്. ഇതിന്റെ സിംഹഭാഗവും കേരളത്തിനുവെളിയിലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കാണ് ലഭിക്കുന്നത്. ഒരു വര്‍ഷം 4800 കോടിയില്‍പ്പരം രൂപ സോപ്പിനും സോപ്പനുബന്ധ വസ്തുക്കള്‍ക്കുമായി കേരളത്തില്‍നിന്ന് പുറത്തേയ്‌ക്കൊഴുകുന്നു. ഇത് തടയാന്‍ പറ്റുമോ? കുറയ്ക്കാനെങ്കിലും കഴിയുമോ? അങ്ങനെ ചെയ്യാന്‍ കഴിയുമ്പോഴാണ്, ഉപഭോഗത്തെ ആ യുധമാക്കുമ്പോഴാണ് സോപ്പ് നിര്‍മാണം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്. സോപ്പ് നിര്‍മാണത്തിന്റെ ശാസ്ത്രീയവശങ്ങളും വിപണനസാധ്യതകളും വിവരിക്കുന്ന ലഘുപുസ്തകം. വില 20 രൂപ

Categories: Updates