“സ്വാശ്രയവിദ്യാഭ്യാസം അഴിയാക്കുരുക്കുകൾ” എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാർ സംഘടിപ്പിച്ചു. ജൂലൈ2 നു തിരുവനന്തപുരം വൈ എം സി എ ഹാളിനു സെമിനാർ നടന്നത്. ഡോക്ടർ ആർ വി ജി മേനോൻ “സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും” എന്ന വിഷയവും ഡോ.എസ് എസ് സന്തോഷ് “സ്വാശ്രയ വിദ്യാഭ്യാസവും മെഡിക്കൽ കോളേജുകളും” എന്ന വിഷയവും ഡോ.കെ എൻ ഗണേഷ് “സ്വാശ്രയവിദ്യാഭ്യാസവും അക്കാദമികസമൂഹവും” എന്ന വിഷയവും അവതരിപ്പിച്ചു സംസാരിച്ചു. പരിഷത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീ.കെ ടി രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. തദവസരത്തിൽ ശ്രീ.സി.പി.നാരായണൻ, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി ബിജു, ഡോ. സി സുന്ദരേശൻ (കെ എസ് ടി എ), ആർ വി രാജേഷ്(കെ എസ് യു), ടി ടീ ജിസിമോൻ(എ ഐ എസ് എഫ്) എന്നിവർ പ്രതികരിച്ച് സംസാരിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറീ ടി പി ശ്രീശങ്കർ സ്വാഗതവും ജില്ല സെക്രട്ടറി ജി സുരേഷ് കൃതജ്ഞതയും ആശംസിച്ചു. 150ഓളം പേർ പങ്കെടുത്തു.

Categories: Updates