ഹരണഫലം
സ്വതേ വികടമായിത്തീര്‍ന്ന സമകാലികാവസ്ഥയെ പ്രതിനിധാനം ചെയ്യുകയെന്നത് സര്‍ഗാത്മകമായ ഒരു വെല്ലുവിളി അല്ലാതെയായിരിക്കുന്ന ഒരു സാഹചര്യത്തില്‍, നവീനസങ്കേതങ്ങളെ അവലംബിക്കാന്‍ ഒരു കാര്‍ട്ടൂണിസ്റ്റ് നിര്‍ബന്ധിതനാവുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് സമാഹാരം. പ്രശ്‌നവിഷയങ്ങളെ ധ്വന്യാത്മകമായും പലപ്പോഴും നിശ്ശബ്ദവുമായും വ്യവഹരിക്കാന്‍ ത്വരപ്പെടുന്ന രചനാരീതി. കഴിഞ്ഞ രണ്ടുദശാബ്ദക്കാലമായി പൊതുസമൂഹത്തെ ഞെട്ടിക്കുകയും സ്വാധീനിക്കുകയും അമ്പരിപ്പിക്കുകയുമൊക്കെ ചെയ്ത പ്രശ്‌നപരിസരങ്ങളെ സജീവസംവാദങ്ങളിലൂടെ പ്രത്യാനയിക്കാന്‍ പ്രാപ്തമാണ് ഈ സമാഹാരം. പ്രൊഫ.കല്‍പറ്റ നാരായണന്റെ അവതാരിക.

Categories: Updates