അക്കങ്ങളുടെചരിത്രം
ജന്തുമൃഗാദികള്‍ക്ക് എണ്ണുവാന്‍ കഴിവുണ്ടോ ? മനുഷ്യന്‍ എന്നാണ് എണ്ണുവാന്‍ തുടങ്ങിയത് ? എന്തുകൊണ്ടാണ് കൂട്ടുവാനും കുറയ്ക്കുവാനും കഴിയുന്നത് ? അക്കങ്ങള്‍ക്കു പിന്നില്‍ ഒരു ശാസ്ത്രം ഉണ്ടോ ? ശാസ്ത്രലോകത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് സംഖ്യാശാസ്ത്രം. ”ലോകം കണ്ട ഏറ്റവും പ്രയോജനകരമായ കണ്ടുപിടിത്തം” എന്നാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലാപ്ലാസ് ഇതിനെ വിശേഷിപ്പിച്ചത്. ആധുനിക ഗണിതശാസ്ത്രത്തിന്റെ അടിത്തറ പാകിയത് ഈ സംഖ്യാരൂപമാണ്. 1500 വര്‍ഷങ്ങള്‍ക്കു മുന്‍പുനടന്ന ഈ കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലം എന്താണ് ? തക്ഷശില, നളന്ദ എന്നീ പുരാതന സര്‍വകലാശാലകളുടെ ചരിത്രം, ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍ മുതലായ ശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍, ഇന്ത്യന്‍ സംഖ്യാരൂപത്തിന്റെ ചരിത്രം, ശാസ്ത്രം എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ലളിതമായ ഭാഷയില്‍ തയ്യാറാക്കിയത്.

Categories: Updates