അദ്ധ്യാക പാക്കേജില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പരിഷത് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജിനെ പരിഷത്ത് സ്വാഗതം ചെയ്യുകയും പോരായ്മകള്‍ ചൂണ്ടിക്കാട്ടി, അവ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. അദ്ധ്യാപക പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിരാശാജനകമാണ്. ഇതുസംബന്ധമായി പൊതുചര്‍ച്ച നടത്തുകയും പാക്കേജ്, പഴുതുകളടച്ച് നടപ്പാക്കുകയും വേണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു…..
പ്രസ്താവന വിശദമായി അറ്റാച്ച്മെന്റിലുള്ള ഫയലില്‍ നിന്നും വായിക്കാം….
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…