മാര്‍ച്ച് 8 വൈകിട്ട് 5 മുതല്‍ മാര്‍ച്ച് 9 രാവിലെ 5 വരെ ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി
വനിതാ വികസന കോര്പ്പറേഷന് (എറണാകുളം) മുന്‍ റീജിയണല്‍ മാനേജര്‍ ഡോ. ഡിനി മാത്യു ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും സമൂഹത്തില്‍ ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. പരിഷത്ത് പോലെയുള്ള ബഹുജന പ്രസ്ഥാനങ്ങളുടേയും ശക്തമായ നിയമ വ്യവസ്ഥയുടേയും പിന്തുണ ഇതിനു കൂടിയേ തീരൂ എന്നു ഉദ്ഘാടനപ്രസംഗത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. അവകാശ കൂട്ടായ്മ – ഉള്ളടക്കം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ഏ.ഡി.യമുന അവതരിപ്പിച്ചു. ജ്യോതിനാരായണന്‍, കെ.കെ.രവി,എം.ജയ, സംഗമേശന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു സ്ത്രീ സൗഹൃദ കൂട്ടായ്മ സംവാദം നടത്തി. പ്രകടനം, ഡോക്യൂമെന്ററി പ്രദര്‍ശനം, കവിത, പാട്ട് എന്നിവയും ഉണ്ടായിരുന്നു.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…