ഗ്രന്ഥകാരി: ഇ എന്‍ ഷീജ
വര്‍ത്തമാനകാലത്ത് ജീവിക്കുന്ന അമ്മുവും ഒരു നൂറ്റാണ്ടിനപ്പുറം ജീവിച്ച ഡാര്‍വിനും ഇവിടെ ഒന്നുചേരുന്നു. അമ്മു ഡാര്വിന് ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയാണ്. അവള് അദ്ദേഹത്തോട് ആശയവിനിമയം നടത്തുന്നു; അദ്ദേഹത്തിന്റെ കഠിനാധ്വാനങ്ങളില്‍ ആവേശം കൊള്ളുന്നു; അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളില്‍ ദുഃഖിക്കുകയും നേട്ടങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവള്‍ക്ക് ഡാര്‍വിനെ എന്തൊരിഷ്ടമാണെന്നോ! ഡാര്വിന് അവളേയും!
വില: 70 രൂപ.