അന്താരാഷ്ട്ര ഭൗതികവര്‍ഷാചരണത്തിന്റെ ഭാഗമായി 2005ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ദൈനംദിനജീവിതത്തിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും അറിവായി രൂപപ്പെടുന്നത് എങ്ങനെ യെന്ന് ലളിതമായ ഉദാഹരണങ്ങളുടെ സഹായത്തോടെ പുസ്തകത്തില്‍ വിശദീകരിക്കുന്നു.
അറിവ്, അറിവിന്റെ ലക്ഷ്യം, അത് നേടുന്നതിനുള്ള മാര്‍ഗം, അതിന്റെ ശരി-തെറ്റുകള്‍ പരിശോധിക്കുന്നതിനുള്ള ഉപാധികള്‍ എന്നിവയെല്ലാം ഇതിലെ ചര്‍ച്ചാവിഷയമാണ്.
അറിവിന്റെ ആത്യന്തിക ലക്ഷ്യം പ്രവര്‍ത്തനമാണ് എന്ന അടിസ്ഥാന സങ്കല്പത്തില് ഊന്നിയാണ് ഗ്രന്ഥരചന നടത്തിയിരിക്കുന്നത്. അറിവ് നേടുന്നത്, അത് അറിവിനെപ്പറ്റിയുള്ള അറിവാണെങ്കില്‍ വിശേഷിച്ചും സാമൂഹിക-രാഷ്ട്രീയരംഗങ്ങളില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും വിജയപ്രദമാക്കാനുമാണ്.
കപടശാസ്ത്രവും ശാസ്ത്രനിരാസവും ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സമകാലിക സാമൂഹികാവസ്ഥയില്‍ ശാസ്ത്രബോധം ജനങ്ങളുടെ പൊതുബോധമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ അറിവിന്റെ അറിവിനെപ്പറ്റിയുള്ള ഈ പുസ്തകം ഏറെ പ്രയോജനപ്പെ ടുമെന്ന് പ്രതീക്ഷിക്കുന്നു.
രചന-ഡോ എം പി പരമേശ്വരൻ
വില 80 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…