പ്രപഞ്ചത്തില്‍ അത്യപൂര്‍വ്വമായി സംഭവിച്ച ശുക്രസംതരണത്തെ ആവേശ പൂര്‍വ്വം ആണ് ജനങ്ങള്‍ എതിരേറ്റതു.
ഈ നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണം ആണ് 6 നു കടന്നു പോയത്. ഇതിനു വേണ്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത് വിപുലമായ ക്രമീകരണങ്ങള്‍ ജില്ലയില്‍ എമ്പാടും ചെയ്തിരുന്നു.
ശുക്രസംതരണത്തിന്റെ വിശതാംശങ്ങള്‍ ഉള്‍കൊള്ളിച്ച സി.ഡി ഇ- മെയില്‍ ആയും നേരിട്ടും പരിഷത്, സ്കൂള്‍ തുറന്ന ദിവസം തന്നെ മിക്കവാറും എല്ലാ സ്കൂളുകളിലും എത്തിച്ചിരുന്നു. വൈക്കം , കോട്ടയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ശുക്രസംതരണത്തിന്റെ ശാസ്ത്രീയ വശങ്ങള് ചൂണ്ടിക്കാട്ടി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണുകള്‍ക്ക് ഹാനികരമായതിനാല്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലും സൗരകണ്ണട വിതരണം ചെയ്തിരുന്നു. വൈക്കത്ത് അയ്യര്‍കുളങ്ങര, മറവന്തുരുത് , ടി.വി പുരം, തലയാഴം, കാട്ടിക്കുന്നു തുടങ്ങിയ പ്രദേശങ്ങളില്‍ ആവേശകരമായ ഈ കാഴ്ചകാണാന്‍ കുട്ടികളും ജനങ്ങളും ഒത്തു കൂടിയിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ ആയി ബാബുജി, ഗോവിന്ദ്, ടി .കെ .സുവര്ണന്, മഹാദേവന്, ബിപിന്‍, ശര്‍മ.. എന്നിവര്‍ നിരീക്ഷണത്തിന് നേതൃത്തം നല്കി.
രാവിലെ കാലവര്‍ഷ മേഖങ്ങള്‍ കാരണം നിരീക്ഷണം തടസപെട്ടിരുന്നു എങ്കിലും , 8 : 30 ആയപ്പോളേക്കും സൂര്യന് പൂര്‍ണ്ണമായും പ്രത്യക്ഷപെടുകയും വിസ്മയകാഴ്ച ഗംഭീരമാവുകയും ചെയ്തു.
പരിഷത്തിന്റെ ഈ പ്രവര്‍ത്തനത്തില്‍ സഹകരിച്ച മുഴുവന്‍ അധ്യാപകരെയും, കുട്ടികളെയും, ജനങ്ങളെയും, പരിഷത് നേതൃത്തം അഭിനന്ദിച്ചു.
ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് കാണാവുന്ന അവസാന സംതരണം ആണ് കടന്നു പോയത്.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…