കേരളത്തില്‍ നിലനില്‍ക്കുന്ന എല്ലാ ഭൂസംരക്ഷണ നിയമങ്ങളെയും, പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും ലംഘിച്ചുകൊണ്ടും, ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടും, നെല്പാടങ്ങളും തോടുകളും നികത്തിയും ആറന്മുളയില് ആരംഭിക്കുന്ന വിമാനത്താവള പദ്ധതി അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും സ്വകാര്യ സംരംഭത്തിനു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഇടനിലപ്പണി അവസാനിപ്പിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.ആറന്മുള വിമാനക്കമ്പനിയില്‍ 10% ഓഹരികള്‍ സര്‍ക് കാര്‍ സമ്പാദിച്ചുകൊണ്ട് ഒരു സ്വകാര്യ കമ്പനി നടത്തിയ എല്ലാ നിയമലംഘനങ്ങളെയും കേരളത്തിലെ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഏറ്റവും അവസാനമായി മിച്ചഭൂമി നിയമത്തില്‍ ഇളവുകള്‍ നല്കി, അതിഗുരുതരമായ നിയമലംഘനത്തേയും സര്‍ക്കാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.മാത്രമല്ല നാല് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളുള്ള കേരളത്തില്‍ പുതിയ ഒരു വിമാനത്താവളം തീര്‍ത്തും അനാവശ്യമായ ഒന്നാണ്.കേന്ദ്രസര്‍ക്കാറിന്റെ വ്യോമയാന ചട്ടങ്ങള്‍ അനുസരിച്ച് രണ്ട് വിമാനത്താവളങ്ങള്‍ തമ്മിലുള്ള അകലം 150 കി.മീ ആണെന്നിരിക്കെ കൊച്ചിയില്‍ നിന്നും 90 കി.മീറ്ററും തിരുവനന്തപുരത്ത് നിന്നും 120കി.മീറ്ററും അകലത്തിലുള്ള ആറന്മുളയില് വിമാനത്താവളം കൊണ്ടുവരുന്നത് ഈ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്.
പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതില്ല, നെല്‍വയല്‍ നിലനിര്‍ത്തേണ്ടതില്ല, നദികള്‍ സംരക്ഷിക്കേണ്ടതില്ല, കായലും തീരവും നിലനിര്‍ത്തേണ്ടതില്ല, കേരളം ഏതാനും പണക്കാരുടെ അവധിക്കാല വിശ്രമകേന്ദ്രം മാത്രമാക്കിയാല്‍ മതി എന്ന സമീപനം അങ്ങേയറ്റം അപകടമാണെന്ന് അധികാരികള്‍ തിരിച്ചറിയണം.ഇപ്പോള്‍ ചിലര്‍ക്ക് ആകര്‍ഷകമെന്ന് തോന്നുന്ന ഈ തീരുമാനം ഭാവിതലമുറയോടും കേരളത്തെ കേരളമാക്കി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം കേരളീയരോടുമുള്ള തികഞ്ഞ വെല്ലുവിളിയാണ്. കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി വരുന്നതും പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്നതും പരിസ്ഥിതി സംരക്ഷണ പരിഗണനയില്ലാതെ നടപ്പാക്കുന്നതുമായ നവലിബറല്‍ വികസനരീതിക്ക് പിന്നിലുള്ളത് അമിതലാഭ താല്പര്യം മാത്രമാണ്. ഇത് പങ്കുപറ്റ് സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. പി.പി.പി എന്ന ഓമനപ്പേരില്‍ നടത്തുന്ന ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആറന്മുള വിമാനത്താവളം.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് ഭീഷണിയാകുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുന്ന പ്രോത്സാഹന നടപടികള്‍ അവസാനിപ്പിക്കണമെന്നും, ആറന്മുള വിമാനത്താവളത്തിനെന്ന പേരില്‍ നടത്തിയിട്ടുള്ള നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള സര്‍ക്കാറിനോടും,പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു
Press Release
കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം –
2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്. ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ Read more…