കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ സംഗമം സെപ്റ്റംബര്‍ 11-ആം തിയതി രാവിലെ 10 മുതല്‍ തൊടുപുഴ P.W.D. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജില്ലാ പ്രസിഡന്റ്റ് ശ്രീ K.N.സുരേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്നു…സംഗമത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ S.G.ഗോപിനാഥന് സ്വാഗതവും ജില്ലാ റിപ്പോര്‍ട്ട് അവതരണവും നടത്തി…തുടര്‍ന്ന് യോഗത്തില്‍ സന്നിഹിതനായിരുന്ന സംസ്ഥാന ജെനറല്‍ സെക്രട്ടറി ശ്രീ. ശ്രീശങ്കര്‍ അങ്കമാലിയില്‍ വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ റിപ്പോര്‍ട്ടിംഗ് നടത്തുകയും സംഗമത്തില്‍ പങ്കെടുത്തവര്‍ വിശദമായ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു…ഇതിനുശേഷം സംസ്ഥാന സമ്മേളനത്തെകുറിച്ചു കേന്ദ്രനിര്വാഹകസമതി അംഗം അഡ്വ. N.ചന്ദ്രന് വിശദീകരിച്ചു…അതോടൊപ്പം നാലു വിഷയസമതികളും അടിയന്തിരമായി ഏറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും വിശദീകരിക്കുകയുണ്ടായി…ഇതിന്മേലും സംഗമത്തില്‍ പങ്കെടുത്തവരുടെ വിശദമായ ചര്‍ച്ചകള്‍ നടന്നു…സംസ്ഥാന സമ്മേളനം പൂര്‍വാധികം ഭംഗിയായും ലളിതമായും നടത്തണമെന്ന അഭിപ്രായത്തോടെ സംഗമം അവസാനിച്ചു…
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…