ഉയിര്നീര്
വെള്ളം ജീവന്റെ നിലനില്‍പ്പാണ്, ചലനമാണ്, സത്താണ്. എന്നാല്‍ വെള്ളത്തെപ്പറ്റി നമുക്കുള്ള അറിവ് പരിമിതവുമാണ്. അതിനെപ്പറ്റി അറിയാന്‍ ശ്രമിക്കുന്തോറും പിന്നെയും പിന്നെയും അറിയാനുണ്ടെന്ന് ബോധ്യമാകും. വെള്ളത്തിന്റെ രാസ-ഭൗതിക-ജൈവ ഗുണങ്ങള്‍, വെള്ളവും പ്രകൃതിയും, ജലമലിനീകരണവും നിവാരണവും, വെള്ളത്തിന്റെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും, വെള്ളത്തെ സംബന്ധിച്ച നിയമങ്ങള്‍, ആഗോള ജലക്ഷാമം, വെള്ളത്തിന്റെ രാഷ്ട്രീയവും കച്ചവടവും തുടങ്ങി അപരിമേയമായ ജലത്തെപ്പറ്റി അറിയേണ്ട പ്രധാന വിഷയങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…