സുഹൃത്തേ,
എന്‍.വി.കൃഷ്ണവാരിയര്‍ 1916 മെയ് 13ന് ആണ് ജനിച്ചത്. ജ്ഞാനത്തിന്നഗാധത, സ്‌നേഹത്തിന്നാര്‍ദ്രത എന്നു പൂര്‍ണ്ണമായും വിശേഷിപ്പിക്കാവുന്ന ഒരു വലിയ മനുഷ്യന്‍, സ്വപ്രയ്തനം കൊണ്ട്, കഠിനാദ്ധ്വാനം കൊണ്ട് ജീവിതത്തെ വിജ്ഞാനതേജസ്സാക്കി മാറ്റിയ പ്രതിഭാസമ്പന്നന്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അധ്യാപക സംഘടനയില്‍ സജീവമായി. പരിസ്ഥിതിപ്രവര്‍ത്തനത്തില്‍ പ്രക്ഷോഭകനായി. സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍ നൂതന മാതൃകയായി. കവിതയില്‍ ലോകമെങ്ങുമുള്ള മര്‍ദ്ദിതരുടെ ശബ്ദം കേള്‍പ്പിച്ചു. വിദ്യാഭ്യാസരംഗത്തും ഗ്രന്ഥശാലാപ്രവര്‍ത്ത നരംഗത്തും വഴിവിളക്കായി. വൈജ്ഞാനികസാഹിത്യരംഗത്തും ഉജ്ജ്വലമായി ശോഭിച്ചു. ഇങ്ങനെ എന്‍.വിയുടെ കര്‍മ്മമണ്ഡലങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാല്‍ തീരാനേറെ സമയമെടുക്കും.
ശാസ്ത്രസാഹിത്യപരിഷത്തിനെ സംബന്ധിച്ചിടത്തോളം എന്‍.വി. പരിഷത്തിന്റെ ആദ്യ ട്രഷറര്‍ ആയിരുന്നു, വൈസ് പ്രസിഡന്റായിരുന്നു, ശാസ്ത്രഗതി പത്രാധിപസമിതി അംഗ മായിരുന്നു. സൈലന്റ്‌വാലി സമരനായകന്‍ ആയിരുന്നു. മാനവികതയുടെ മഹാദര്‍ശനങ്ങള്‍ക്ക് പ്രയുക്തിയും വികാസവും സാധ്യമാക്കിയ എന്‍.വിയുടെ സ്മരണ, പകല്‍വെളിച്ചം അഗ്നിജ്ജ്വാലയായിത്തീരുന്ന ഈ സന്ദര്‍ഭത്തില്‍ വളരെ കുളിര് പകരുന്നതാണ്.
മെയ് 13ന് വൈകീട്ട് 5 മണിക്ക് സാഹിത്യ അക്കാദമി വൈലോ പ്പിള്ളി ഹാളില്‍വച്ച് നടത്തുന്ന സെമിനാറില്‍ പങ്കു കൊള്ളുന്നതിന് താങ്കളെ പ്രത്യേകം ക്ഷണിക്കുന്നു.

ഡോ.കെ.പി.അരവിന്ദന്‍ പി.മുരളീധരന്‍
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
എം.എ.മണി സുധീര്‍.കെ.എസ്.
പ്രസിഡന്റ് സെക്രട്ടറ

Categories: Updates