ജില്ലാ വാര്‍ഷികം വിജയകരമായി പര്യവസാനിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാര്‍ഷികം ഫെബ്രുവരി 12, 13 തീയതികളില്‍ ചെറായി രാമവര്‍മ്മ യൂണിയന് ഹൈസ്കൂളില്‍ നടന്നു.
12ന് രാവിലെ 10ന് ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി ചിന്നമ്മ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എംകെ ദേവരാജന്‍ സ്വാഗതം ആശംസിച്ചു.
“നവോത്ഥാന പ്രസ്ഥാനങ്ങളും കേരള സമൂഹവും” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സുനില്‍ പി ഇളയിടം സമ്മേളനം ഉദ്ഘാടനം ചെയ്തു. 85 മിനിറ്റ് നീണ്ടുനിന്ന തന്റെ പ്രസംഗത്തിലൂടെ വര്‍ത്തമാനകേരളത്തിന്റെ സാമൂഹ്യാവസ്ഥയുടെ വാഗ്മയചിത്രം പ്രതിനിധികള്‍ക്കു മുമ്പാകെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
എംസി പവിത്രന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു.
ജില്ലാ പ്രസിഡന്റ് എംകെ രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം 12.15ന് ആരംഭിച്ചു. സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വരവ് ചെലവ് കണക്കും ഓഡിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംഘടനാരേഖയുടെ ഒന്നാം ഭാഗം, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ജോജി കൂട്ടുമ്മല്‍ അവതരിപ്പിച്ചു. “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്ന പരിഷത്ത് മുദ്രാവാക്യത്തിന്റെ ഇന്നത്തെ പ്രസക്തി അദ്ദേഹം വളരെ തന്മയത്തത്തോടെ വരച്ചുകാട്ടി. രേഖയുടെ രണ്ടാം ഭാഗം, ജില്ലയിലെ പരിഷത്തിന്റെ ചരിത്രം ഒരു കരടുരേഖ, മുന്‍ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ഡോ. ടിഎം ശങ്കരന് അവതരിപ്പിച്ചു.
“ശാസ്ത്രബോധവും മതനിരപേക്ഷതയും” എന്ന വിഷയത്തില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കെകെ കൃഷ്ണകുമാറിന്റെ ക്ലാസ്സ് വളരെ വിജ്ഞാനപ്രദമായി. പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്കിയ രീതിയും വളരെ ഹൃദ്യമായി.
സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രന് മാസ്റ്റര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. 33 അംഗ കമ്മിറ്റിയില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ് – കെഎസ് രവി
വൈസ് പ്രസിഡന്റുമാര്‍ – എസ്എസ് മധു
എംഡി ആലീസ്
സെക്രട്ടറി – കെപി സുനില്‍
ജോയിന്റ് സെക്രട്ടറിമാര്‍ – വിഎ വിജയകുമാര്‍
എഴുപുന്ന ഗോപിനാഥ്
ട്രഷറര്‍ – ഡോ. കെപി നാരായണന്
ഒന്നാം ദിവസം വൈകിട്ട് 2 ഗ്രൂപ്പുകളായി, പ്ലക്കാര്‍ഡുകളും മുദ്രാഗീതങ്ങളുമായി നീങ്ങിയ ഗ്രാമശാസ്ത്ര ജാഥ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു.
24 സ്ത്രീകളടക്കം 197 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന.
2010 നവംബര്‍ 7ന് ചെറായി രാമവര്‍മ്മ യൂണിയന് ഹൈസ്കൂള്‍ ഹാളില്‍ എംകെ ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ച, സിപ്പി പള്ളിപ്പുറം, എംകെ പുരുഷോത്തമന് എംഎല്‍എ, അഡ്വ. സൌജത്ത് അബ്ദുള്‍ ജബ്ബാര്‍, വിജയമോഹന്, കെആര്‍ സുഭാഷ്, എംജെ ടോമി എന്നിവര്‍ രക്ഷാധികാരികളായും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധര്മ്മന് (ചെയര്മാന്), എംകെ ദേവരാജന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ അടങ്ങുന്ന, സ്വാഗതസംഘമാണ് സമ്മേളന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.