പരിഷത്തിന്റെ മുന്‍നിരപ്രവര്‍ത്തകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന എസ് പി എന്‍ – എസ് പ്രഭാകരന് നായരുടെ അനുസ്മരണ പുതുക്കിക്കൊണ്ട് സപ്റ്റംബര്‍ അഞ്ചിന് മഞ്ചേരി ജി എല്‍ പി സ്കൂളില്‍ നടന്ന അനുസ്മരണ സായാഹ്നത്തില്‍ അഡ്വ. എം. കേശവന് നായര്‍, ശ്രീ എ. എന്‍ ശിവരാമന് നായര്‍, ശ്രീ വി. എ. കൊച്ചുണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രൊഫ. എം. കെ. പ്രസാദ് “ജൈവവൈവിധ്യം തന്നെയാണ് ജീവിതം” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് കാലടി നാരായണന് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ശ്രീ കെ. കെ. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി കെ. എം. മല്ലിക ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മേഖലാ സെക്രട്ടറി ജയദീപ് നന്ദി രേഖപ്പെടുത്തി.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…