വ്യാപാരികളുടെ ശ്രദ്ധയ്ക്ക്
🔹 ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക.
🔹 സാമൂഹിക അകലം പാലിച്ച് മാത്രം ആളുകളെ അകത്ത് പ്രവേശിപ്പിക്കുക.
🔹 സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍/കൈകഴുകാനുളള സംവിധാനം സജ്ജമാക്കുക.
🔹 വ്യക്തികള്‍ കടയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ അണുവിമുക്ത മാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കഴിയുന്നതും കൈയ്യുറകൾ നൽകുക.
🔹 കടയില്‍ പ്രവേശിക്കുന്നവര്‍ ശരിയായ രീതിയില്‍ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക
🔹 സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
🔹 വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ സ്ഥാപനത്തിൽ വച്ച് ധരിച്ച്
നോക്കാൻ അനുവദിക്കരുത്.
🔹 ജീവനക്കാരല്ലാതെ മറ്റാരും സാധന സാമഗ്രികളിൽ സ്പർശിക്കുന്നില്ലായ എന്നുറപ്പു വരുത്തുക.
🔹 ഷോപ്പിംഗിന് വരുന്നവർക്ക് ആവശ്യമായ സാധനങ്ങൾ എന്തെന്ന് ചോദിച്ച് മനസ്സിലാക്കി അത് മാത്രം കാണിച്ച് കൊടുക്കാൻ ശ്രദ്ധിക്കുക.
🔹 നേരിട്ടുള്ള പണമിടപാടുകൾ കഴിയുന്നതും ഒഴിവാക്കി കാർഡ് പേമെൻ്റുകൾ ആക്കാൻ ശ്രമിക്കുക.
🔹 കുട്ടികൾ, ഗർഭിണികൾ എന്നിവരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ജാഗ്രത; ജീവൻ്റെ വിലയുള്ള ജാഗ്രത