കുട്ടികള്‍ക്കുള്ള ശാസ്ത്രമാസികയായ യുറീക്കയില്‍ പ്രസിദ്ധീകരിച്ചുവന്ന ഓന്തും അരണയും തമ്മിലുള്ള നര്മഭാഷണങ്ങളില്നിന്ന് തെരഞ്ഞെടുത്തവ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയാണ്. ഓന്തും അരണയും എന്ന രണ്ട് ജീവികളെ കഥാ പാത്രങ്ങളാക്കിക്കൊണ്ടാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്. നമുക്കുചുറ്റും നിത്യേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്ന യുക്തിരഹിത വിശ്വാസങ്ങളെ നര്‍മത്തില്‍ ഊന്നിയ സംഭാഷണങ്ങളിലൂടെ ഈ കൃതി വിമര്‍ശനവിധേയമാക്കുന്നു.
രചന-വിജയന് കോതമ്പത്ത്
വില- 100 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…