കുട്ടനാട്ടിലെ കരിങ്കല്‍ പുറംബണ്ട് നിര്‍മ്മാണം അടിയന്തിരമായി നിറുത്തിവെയ്കുക.
സ്വാമിനാഥന് കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ കുട്ടനാട്ടില്‍ വ്യാപകമായി കരിങ്കല്‍ പുറം ബണ്ടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍കൊണ്ട് ദുരിതത്തിലായ കുട്ടനാടിനെ ദുരന്തത്തിലേക്ക് നയിക്കാന്‍ കാരണമാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല പരിസര വിഷയസമിതി അഭിപ്രായപ്പെട്ടു. പരമാവധി സ്ഥലങ്ങളില്‍ പരമ്പരാഗത ചെളിബണ്ടുകള്‍ നിര്‍മ്മിക്കണം എന്ന കമ്മീഷന് നിര്‍ദ്ദേശം കാറ്റില്‍ പറത്തി കുട്ടനാട്ടിലുടനീളം കരിങ്കല്ലും കോണ്‍ക്രീറ്റ് സ്ലാബും ഉപയോഗിച്ച് 2827 കോടി രൂപ മുതല്‍മുടക്കില്‍ ബണ്ടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 155 കിലോമീറ്റര്‍ കായല്‍ ഇതുപ്രകാരം പുതുതായി കയ്യേറപ്പെടുമെന്ന് പരിഷത് നിയേഗിച്ച അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി.
യാതൊരുവിധ പാരിസ്ഥിതികാഘാത പഠനവും നടത്താതെയുള്ള അശാസ്ത്രീയമായ, ലക്ഷക്കണക്കിന് രൂപയുടെ അഴിമതിക്കുമാത്രം ഇടവരുത്തുന്ന കരിങ്കല്‍ ബണ്ടു നിര്‍മ്മാണത്തെപ്പറ്റി
പരിഷത് ആലപ്പുഴ ജില്ലാ കമ്മറ്റി തയ്യാറാക്കിയ കുറിപ്പും
ഈ വിഷയം പ്രതിപാദിക്കുന്ന പ്രസന്റേഷനും അറ്റാച്ച് ചെയ്തിട്ടുള്ളത് കാണുക.