കുട്ടികളുടെ പ്രകാശം
ഭൗതികശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് പ്രകാശത്തെക്കുറിച്ചുള്ള പഠനം നല്കിയ സംഭാവന വളരെ വലുതാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും തുടര്‍ച്ചയായി വികസിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന്റെ തനത് രീതി പ്രകാശവിജ്ഞാനവികാസത്തില് വളരെ പ്രത്യക്ഷത്തില്‍ തന്നെ നമുക്ക് കാണാവുന്നതാണ്. ശാസ്ത്രത്തിന്റെ ഈ രീതിയും പ്രകാശശാസ്ത്രത്തിന്റെ വിവിധ മേഖലകളും പരിചയപ്പെടുത്തുകയും ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്ന പുസ്തകമാണിത്. രണ്ട് ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന അധ്യായങ്ങളില്‍, ആദ്യഭാഗം പ്രകാശശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളും പ്രകാശപ്രതിഭാസങ്ങളും വിശകലനം ചെയ്യുന്നു. രണ്ടാം ഭാഗത്ത് പൂര്‍ണമായും ഏവര്‍ക്കും ചെയ്തുനോക്കാവുന്ന ലളിതമായ പ്രകാശപരീക്ഷണങ്ങള് അവതരിപ്പിച്ചിരിക്കുന്നു.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…