“കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു ” എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വിശദമായ പഠനമാണ് കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…