കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 58-ാം സംസ്ഥാന വാർഷികം സമാപിച്ചു. ജൂലൈ 9, 10, 11 തീയതികളിൽ സൂം പ്ലാറ്റ് ഫോമിലാണ് സമ്മേളനം നടന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 400 ൽ പരം പ്രതിനിധികൾ പങ്കെടുത്തു.
ജൂലൈ 9 ന് വൈകുന്നേരം 3 മണിക്ക് പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീലാണ് ഓണ്‍ലൈനായി സമ്മേളനം ഉത്ഘാടനം ചെയ്തത്. അശോക സര്‍വകലാശാലയിലെ ത്രിവേദി സ്കൂള്‍ ഓഫ് ബയോ സയന്‍സസിന്റെ ഡയറക്ടറാണ് ഡോ ഷാഹിദ് ജമീല്‍. മഹാമാരിയുടെ ശാസ്ത്രം എന്ന വിഷയത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
സമ്മേളനത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരന് അധ്യക്ഷം വഹിച്ചു. ഉത്ഘാടന സമ്മേളനത്തില്‍ പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി രാധന്‍ കെ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു . ജൂലൈ 11-ന് പി.ടി. ഭാസ്കരപണിക്കര്‍ അനുസ്മരണപ്രഭാഷണം ഡോ. തോമസ് ഐസക് നടത്തുകയുണ്ടായി.
ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
1. ഒ.എം. ശങ്കരന്, പ്രസിഡന്റ്
2. രഞ്ജിനി പി. പി, വൈസ് പ്രസിഡന്റ്
3. ജോജി കൂട്ടുമ്മേല്‍, വൈസ് പ്രസിഡന്റ്
4. പി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി
5. ഷൈലജ എല്‍, സെക്രട്ടറി
6. നാരായണന് കുട്ടി കെ. എസ്, സെക്രട്ടറി
7. പി. രമേഷ്കുമാര്‍, സെക്രട്ടറി
8. സുജിത്ത് എം, ട്രഷറർ