കഴിഞ്ഞ മൂന്നു കേരള വികസന സംഗമങ്ങളില്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകളെ ക്രോഡീകരിച്ചു കൊണ്ട് ഭാവി കേരളത്തിനു ജനപക്ഷ വികസന ക്രമം രൂപപ്പെടുത്തുന്നതിനായുള്ള ഡിസംബര്‍ 26,27,28 തിയ്യതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന കേരള വികസന കോണ്‍ഗ്രസ് സമാപിച്ചു..മൂന്നു കേരള വികസന സംഗമങ്ങളിലെ അവതരണങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ക്രൊഡീകരിച്ച സെമിനാറുകളും ശില്പശാലകളുമാണ് കോണ്‍ഗ്രസ്സി മുഖ്യമായും നടന്നത്. കേരള വികസനത്തെ സംബന്ധിച്ച് വിവിധ മേഖലകളെ അധികരിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനുംനിര്ദ്ദേശങ്ങള് രൂപപ്പെടുത്തുന്നതിനുമായി വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള മൂന്നു വികസന സംഗമങ്ങളാണ് 2013 ഏപ്രില്‍ 29 , 30 , 1 തിയ്യതികളില്‍ തിരുവനന്തപുരത്തു വെച്ചും നവംബര്‍ 9, 10 തിയ്യതികളില്‍ കണ്ണൂരുവെച്ചും നവംബര്‍ 16 , 17 തിയ്യതികളില്‍ പാലക്കാട് വെച്ചും നടന്നത്. എറണാകുളത്ത് വെച്ചു നടക്കുന്ന വികസന കോണ്‍ഗ്രസ്സിന്റെ വിശദാംശങ്ങള്‍ www.keralavikasanasangamam.in എന്ന വെബ് വിലാസത്തില്‍ ലഭ്യമാണ്. പരിപാടി ബ്രോഷര്‍ ഇതോടൊപ്പം.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…