ആഗസ്റ്റ് 27,28,29 തീയ്യതികളിലായി അങ്കമാലി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സാമ്പത്തികവിദഗ്ധനായിരുന്ന ഡോ. സി.ടി.എസ് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സജീവമായ ചര്‍ച്ചകള്‍ നടന്നു. പരിസ്ഥിതി,വികസനം എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സി.പി നാരായണന്, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഡോ.ആര്.വി.ജി മേനോന്, ലിംഗപദവിയെക്കുറിച്ച് മിനി സുകുമാരന്‍ എന്നിവര്‍ വിഷായവതരണം നടത്തി. ക്യാമ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സൂര്യകാന്തി എന്ന വാര്‍ത്താപത്രിക സംസ്ഥാനപ്രസിഡന്റ് ശ്രീ കാവുമ്പായി ബാലകൃഷ്ണന് സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ വേണുവിന് നല്കി പ്രകാശനം ചെയ്തു. 10 ഓളം ശാസ്ത്രപുസ്തകങ്ങളുടെ പ്രകാശനവും ക്യാമ്പില്‍ നിര്‍വ്വഹിക്കപ്പെട്ടു. കുമരകത്തിനടുത്തുള്ള മെത്രാന് പാടം ടൂറിസം വികസനത്തിന്റെ പേരില്‍ നികത്തുവാനുള്ള ശ്രമം ഉപേക്ഷിക്കണം എന്ന പ്രമേയവും സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിക്കപ്പെട്ടു. ക്യാമ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അങ്കമാലി നഗരസഭയിലെ 16 വാര്‍ഡുകളിലായി 49 ആരോഗ്യവിജ്ഞാന സദസ്സുകള്‍ നടന്നു. ഒന്നാം ദിവസം വൈകിട്ട് നടന്ന ഗ്രാമശാസ്ത്രജാഥ ശ്രദ്ധേയമായിരുന്നു. കിടങ്ങൂര്‍ വേലായുധന് അവതരിപ്പിച്ച നാടന്‍ പാട്ടുകളും ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയിലെ നാടകാധ്യാപകന്‍ വിനോദ് കുമാര്‍ അവതരിപ്പിച്ച നാടകവും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു.
for more details click to http://ksspmeetup.blogspot.com/
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…