ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് 2010 മെയ് 8 ന് തലയോലപ്പറമ്പ് ഗവ: യു പി എസില്‍ നടന്നു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയാവതരണം, കുട്ടികളുടെ സ്വയം മൂല്യ നിര്‍ണയം, പഠനയാത്ര, എന്നിവ നടന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പി ആര് വേദവ്യാസന്, ടി യു സുരേന്ദ്രന്, ടി കെ സുവര്‍ണ്ണന്‍, വി ബിനു, ശിവഹരി, വി എസ് ഷാജി എന്നിവര്‍ നേതൃത്വം നല്കി.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…