മനുഷ്യന്റെ ജീവിതചക്രത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഘട്ടങ്ങളിലൊന്നാണ് കൗമാരം. ശരീരത്തിലും മനസ്സിലും മാറ്റങ്ങളുണ്ടാകുന്നു. വ്യക്തിപരമായി സമൂഹത്തിലുള്ള സ്ഥാനത്തിലും മാറ്റമുണ്ടാകുന്നു. ഇവയെല്ലാം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ശാരീരികമായ വളര്‍ച്ചയും ലൈംഗികമായ ആകര്‍ഷണവും സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങള്‍ ഒരുപാട് മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്നവയാണ്. കൗമാരകാലത്തെ മാറ്റത്തെക്കുറിച്ച് ശാസ്ത്രീയമായി അറിവ് നേടുന്നവര്‍ക്ക് അതിജീവിക്കാവുന്ന കാര്യങ്ങളാണിത്. കൗമാരക്കാര്‍ മാത്രമല്ല, അവരോട് ഇടപെടുന്ന അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും ഇത് തിരിച്ചറിയേണ്ടതുണ്ട്. കുട്ടികളെ സഹായിക്കുന്നതില്‍ അവര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.
ഈ പുസ്തകം കൗമാരക്കാരായ കുട്ടികളോടും അധ്യാപകരോടും രക്ഷിതാക്കളോടും സംസാരിക്കുന്നു.
വില 60 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…