കേരളത്തിന്റെ നാടക-സാസ്കാരികചരിത്രത്തില് പുതിയൊരു അദ്ധ്യായം രചിച്ച്, ഒരുമാസമായി നടന്നു വരുന്ന, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗലീലിയോ നാടകയാത്ര സമാപിച്ചു. പരിഷത്തിന്റെ കലാജാഥാചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകവില്പനയാണ് നാടകയാത്രയില് നടന്നത്-76 ലക്ഷം രൂപ. ശാസ്ത്രക്ലാസുകളുള്പ്പടെ നൂറുകണക്കിന് അനുബന്ധപരിപാടികളും നടന്നു. കേരളത്തിലൊട്ടാകെ നാലുലക്ഷം പേര് ഇതിനകം നാടകം കണ്ടുവെന്നാണ് കണക്ക്. നാടകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ സംവാദങ്ങള്‍ പത്രമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഒപ്പം, ഗലീലിയോ നാടകം സംസ്ഥാനത്തുടനീളം ശ്രദ്ധേയമായ ചലനം സൃഷ്ടിച്ചതിനു മലയാളം വെബ് ലോകവും സാക്ഷ്യം വഹിക്കുന്നു. വെബില്‍ നടക്കുന്ന സമഗ്രമായ സംവാദങ്ങളും ബ്ലോഗ് ലേഖനങ്ങളും. ഇവ നാടകത്തെ അനുമോദിക്കുകയും ആക്രമിക്കുകയും ആസ്വദിക്കയും ചെയ്തിട്ടുണ്ട്. ചില ബോഗുകളിലേക്ക് ഒരു എത്തിനോട്ടം..
ബ്ലോഗുകളുടെ ലിങ്കുകളില്‍ നിന്നും അവയിലേക്ക് പ്രവേശിക്കാം.
1. വിദൂഷകന്
2. കത്തോലിക്ക സഭ
3. വിശ്വമാനവികം
4. മാതൃഭൂമി
5. ഗുരുവായൂര്‍ ഓണ്‍ലൈന്‍
6. മാധ്യമം
7. മനോരമ വയനാട്