ജനാധിപത്യ പ്രക്ഷോഭങ്ങളെ
അടിച്ചമർത്തരുത് – പരിഷത്ത്
തിരുവനന്തപുരം: അഴിമതി തടയാൻ പര്യാപ്തമായ സമഗ്ര ലോക്പാൽ ബിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ട് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അടിച്ചമർത്തുന്നതിൻറെ ഭാഗമായി അദ്ദേഹത്തെ അറസ്റ്റു ചെയ്തതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായി പ്രതിഷേധിക്കുന്നു. സമാധാനപരമായ സമരങ്ങൾപോലും അനുവദിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. അടിമുടി അഴിമതിയില്‍ മുങ്ങിനില്ക്കുന്ന സർക്കാരിനെതിരെ എല്ലാവിഭാഗം ജനങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നുവരികയാണ്. അഴിമതി തടയുന്നതിനുപകരം അഴിമതിക്കെതിരെയുള്ള പ്രതിഷേധം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യവത്കരണ-ഉദാരവത്കരണ നയങ്ങളാണ് അഴിമതി ഇത്രയേറെ വ്യാപകമാവാൻ കാരണം. സാധാരണജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ ഉത്കണ്ഠയില്ലാത്ത രാഷ്ട്രീയനേതാക്കളും എങ്ങനെയെങ്കിലും സമ്പത്ത് കുന്നുകൂട്ടുന്നതിന് ശ്രമിക്കുന്ന കോർപറേറ്റുകളും ചേർന്നുള്ള ഭരണം രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഇതിനെതിരെ വളർന്നുവരുന്ന പ്രക്ഷോഭങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയൻ രീതിയിൽ സമരത്തിന് പുറപ്പെട്ട അന്നാ ഹസാരെയുടെ അറസ്റ്റ്. ഇതിൽ മുഴുവൻ ജനങ്ങളും ശക്തിയായി പ്രതിഷേധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു.
അന്നാ ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങൾസംഘടിപ്പിച്ചു.
കെ.ടി രാധാകൃഷ്ണൻ ടി.പി ശ്രീശങ്കർ
പ്രസിഡന്റ് ജനറൽ സെക്രട്ടറി