ജനാധിപത്യത്തിനായി അണിനിരക്കുക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം എന്നപേരില്‍ ഒരു വലിയ ബഹുജനകാമ്പയിന്‍ ഏറ്റെടുക്കുകയാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന നിരവധി പ്രവര് ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. നമ്മുടെ രാജ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ചോദ്യംചെയ്യാനും വിമര്‍ശിക്കാനുമുള്ള ധൈര്യത്തെ ഇല്ലായ്മ ചെയ്തും അതിനു തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തിയും കൊലചെയ്തുമാണ് ഫാസിസ്റ്റ് ശക്തികള്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യബോധവുമെല്ലാം വെല്ലുവിളികള്‍ നേരിടുകയാണ്. ദേശീയതയുടെ പേരില്‍ കെട്ടുകഥകള്‍ പ്രചരിപ്പിച്ചും വര്‍ഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളുടെ ധൈര്യം ശിഥിലമാക്കാന്‍ ശ്രമിക്കുന്നു. ഇവിടെ ഇന്ത്യയുടെ നിലനില്പ് തന്നെ ചോദ്യംചെയ്യപ്പെടുകയാണ്.
ഈയൊരു സവിശേഷ സാഹചര്യത്തില്‍ എക്കാലത്തേക്കാളും ശാസ്ത്രബോധത്തിന്റെയും സാമൂഹ്യനീതിയുടെയും സുസ്ഥിരവികസനത്തിന്റെയും മതനിരപേക്ഷതയുടെയും ഉദാത്തമൂല്യങ്ങള്‍ മുറുകെ പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കടമയാണ്. വര്‍ഗീയഫാസിസം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് യുക്തിചിന്തയെയും വിമര്‍ശനാത്മകതയെയും മതനിരപേക്ഷസംസ്കാരത്തെയുമാണ്.
വിഭജനമഹാസംരംഭങ്ങളുടെ ഈ കാലത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹികനീതിക്കും വേണ്ടി ബോധപൂര്‍വം ജനങ്ങളെ അണിനിരത്തിക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂ..ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ ഇത് സാധ്യമാകൂ. മുഴുവന്‍ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സഹകരണം ഇതിന്നാവശ്യമാണ്. ജനോത്സവത്തെ അതിനുള്ള പ്രക്രിയ ആയിട്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാണുന്നത്.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…