കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാഭാരവാഹികളുടെ ക്യാമ്പ് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ ആരംഭിച്ചു. ഡോ. എം.പി പരമേശ്വരന്‍ ആമുഖ പ്രഭാഷണം നടത്തി. ജൂണ്‍ 18 ന് രാവിലെ ”ശാസ്ത്രവും ശാസത്രത്തിന്‍റെ രീതിയും സാമൂഹ്യ പ്രവര്‍ത്തനത്തില്‍” എന്ന വിഷയത്തില്‍ നടന്ന സെഷനിന്‍റെ ആമുഖം പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് സി.പി നാരായണന്‍ സംസാരിച്ചു.

കേരള വികസനവും പരിഷത് കാഴ്ചപ്പാടും എന്ന സെഷന്‍ ടി.കെ ദേവരാജന്‍റെ ആമുഖത്തോടെ ആരംഭിച്ചു. ഡോ. കെ.എന്‍ ഗണേശ് ക്രോഡീകരിച്ചുകൊണ്ട് സംസാരിച്ചു.

സംസ്ഥാന പ്രസിഡന്‍റ് കെ.ടി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി ശ്രീശങ്കര്‍ സംസാരിച്ചു.

Categories: Updates