ആവശ്യവും ഉല്പാദനവും ക്രമപ്പെടുത്തിയ
സമൂഹത്തില്‍ വിഭജനമുണ്ടാകില്ല

            ‘സ്ത്രീപദവി ചരിത്രവും വര്‍ത്തമാനവും‘ എന്ന ക്ലാസ് എടുത്തുകൊണ്ട് ശ്രീ. രാമന്‍ കുട്ടി മസ്റ്റര്‍ ജില്ല പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു. “സമൂഹത്തില്‍ പല തരത്തിലുള്ള വിഭജനങ്ങള്‍  നില നില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും ശക്തം സ്ത്രീ പുരുഷ വിഭജനമാണ്. കീഴ്വഴക്കങ്ങള്‍ പുരുഷാധിപത്യം നില നില്‍ക്കാന്‍ സഹായിക്കുന്നു.“



            “ആവശ്യവും ഉല്പാദനവും ക്രമപ്പെടുത്തിയ സമൂഹത്തില്‍ വിഭജനമുണ്ടാകില്ല. വര്‍ഗ വിവേചനത്തിനെതിരെ യുള്ള സമരമാണ് സ്ത്രീ വിമോചനത്തിനാവശ്യം. അഗ്രസീവ് ഫെമിനിസം പുരുഷാധിപത്യം നിലനില്‍ക്കാന്‍ സഹായി ക്കുകയാണ് ചെയ്യുന്നത്. സ്ത്രീയുടെ എതിര് പുരുഷനല്ല, പുരുഷാധിപത്യമാണ്. അത് ഇറക്കുമതി ചെയ്യുന്നത് ഭരണകൂടവും.”



            ജില്ല പ്രസിഡന്റ്, അരവിന്ദാക്ഷന്‍, അധ്യക്ഷത വഹിച്ച യോഗത്തില്‍ സുധീര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. ജോജി കൂട്ടുമ്മല്‍  സംഘടനാ രേഖ അവതരിപ്പിച്ചു. പി.കെ.നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, എം.എം.പരമേശ്വരന്‍ ഭാവിരേഖയും അവതരിപ്പിച്ചു. പി.കെ.നാരായണന്‍ കുട്ടി, നരേന്ദ്രന്‍, റെജി മോന്‍, മോഹനന്‍, നാരായണന്‍ കുട്ടി, ദേവാനന്ദ്, പ്രദോഷ്, ബാല കൃഷ്ണന്‍, വൈ.കല്യാണ കൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



           സമാപന യോഗത്തില്‍, സംസ്ഥാന പ്രസിഡന്റ് ശ്രീ. കാവുമ്പായി ബാല കൃഷ്ണന്‍, സംസ്ഥാന പ്രവര്‍ത്തക യോഗത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. അണ്‍ എയ് ഡഡ് വിദ്യാലയങ്ങള്‍ അനുവദിക്കുന്നതിനെതിരെയുള്ള നമ്മുടെ പ്രതിഷേധത്തിനുള്ള കാരണങ്ങളും വിശദീകരിച്ചുലിയോനാഡ് നന്ദി പ്രകാശിപ്പിച്ചു.

Categories: Updates