ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (പരിഷ്കരിച്ച പതിപ്പ്)
ജ്യോതിഷം എന്നത് മിക്ക ആളുകള്‍ക്കും ജ്യോത്സ്യത്തിന്റെ ഒരു പര്യായപദം മാത്രമാണ്. സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ ചില ബുദ്ധിമാന്മാര് പടച്ചുണ്ടാക്കിയ അന്ധവിശ്വാസങ്ങള്‍ എന്നേ പലരും കരുതുന്നുള്ളൂ. മറ്റു ചിലര്‍ക്ക് അതിനോട് അന്ധമായ ആരാധനാഭാവവുമാണ്. ഈ രണ്ടു നിലപാടുകള്‍ക്കിടയില്‍ സത്യം കണ്ടെത്താനുള്ള ഒരന്വേഷണമാണ് ഈ പുസ്തകം. ജ്യോതിശ്ശാസ്ത്രത്തെയും ജ്യോതിഷത്തെയും സംബന്ധിച്ച് അനേകം ഗ്രന്ഥങ്ങള്‍ ലഭ്യമാണെങ്കിലും രണ്ടിനെയും തമ്മില്‍ യുക്തിസഹമായി ബന്ധിപ്പിക്കുന്ന ഒരു പുസ്തകത്തിന്റെ അഭാവം പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. അതു പരിഹരിക്കാനുള്ള ഒരു ശ്രമത്തിന്റെ തുടക്കമായി ഈ ഗ്രന്ഥം പരിഗണിക്കാം. ഇരുപതിനായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…