ചാള്‍സ് ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷത്തിന്റെയും ഒറിജിന്‍ ഓഫ് സ്പീഷിസിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 ന് കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്ററില്‍ നടക്കും. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. രാഘവേന്ദ്ര ഗഡാഗ്ഖര്‍ ഉദ്ഘാടന പ്രഭാഷണം നടത്തു. ഡാര്വിന് ജന്മവാര്ഷിക ആഘോഷ സംഘാടകസമിതി ചെയര്മാന് പ്രൊഫ. എം.കെ. പ്രസാദ് അധ്യക്ഷത വഹിക്കും. റീജിയണല്‍ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന് സംസാരിക്കും.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…