തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്. പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ 16നു രാവിലെ 9.30 ന് ക്യാമ്പസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9446411203, 9447655179,9847608242 എന്നീ മൊബൈൽ നമ്പരികളിൽ ബന്ധപ്പെടണം
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…