തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് സംസ്കരണം നടത്തുന്ന വേദാന്തഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്റ്റെര്‍ലറ്റ് കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്നത്തിനെതിരെ ജനങ്ങള്‍ കഴിഞ്ഞ 100 ദിവസമായി സമരം നടത്തിവരികയാണ്. സമരം നടത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവെപ്പും അതുമൂലമുണ്ടായ മരണവും തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.
പരിസ്ഥിതി ആഘാതമുണ്ടാക്കുന്നതിലും മനുഷ്യാവകാശലംഘനം നടത്തുന്നതിലും കുപ്രസിദ്ധമായ കമ്പനിയാണ് വേദാന്തഗ്രൂപ്പ്. ഒറീസ്സയില്‍ അവര്‍ നടത്താനിരുന്ന ബോക്സൈറ്റ് ഖനനം ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ഈ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഗുരുതരമായ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. സര്‍ക്കാര്‍ നല്കുന്ന പിന്തുണ മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുന്നതിനുള്ള അവസരമാക്കുകയാണ് ഇത്തരം കമ്പനികള്‍. ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണം.
Press Release
കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം –
2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്. ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ Read more…