നമ്മൾ ജനങ്ങൾ – ശാസ്ത്രകലാജാഥ 2019 പര്യടനമാരംഭിച്ചു.
നവോത്ഥാനത്തിന്റെ ഓർമപ്പെടുത്തലും ദേശസ്നേഹത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം വിളിച്ചോതിശാസ്ത്ര കലാജാഥ എണാകുളം ജില്ലയിൽ പര്യടനം തുടങ്ങി. നമ്മൾ ജനങ്ങൾ എന്ന നാടകമാണ് ജാഥയിൽ അവതരിപ്പിക്കുന്നത്. വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.അജി സി പണിക്കർ ഉദ്ഘാടനം ചെയ്തു. കോഴിക്കോടു സ്വദേശിനിയായ ട്രാൻസ് ജൻഡർ കലാകാരി ശിഖ അറോറ ഖാൻ കലാജാഥയിൽ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 13ന് എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14 ന് ഇടുക്കി ജില്ലയിൽ പ്രവേശിക്കും
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…