അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ധമ്പോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തതായി നരേന്ദ്ര ധബോൽക്കറിന്റെ മകൻ ഹമീദ് ധബോൽക്കർ അറിയിച്ചു.
മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും പടർത്താൻ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചതെന്ന് ഹമീദ് പറഞ്ഞു.
2020 ജനുവരി 12 ന് പൂനെയിൽ നടക്കുന്ന ചടങ്ങിൽ ശ്രീമതി അരുണ റോയ് പരിഷത്ത് ഭാരവാഹികൾക്ക് അവാർഡ് കൈമാറും. 2013 ആഗസ്റ്റിലാണ് നരേന്ദ്ര ധബോൽക്കർ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടത്.

 

എ പി മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്
കെ രാധന്‍
ജനറല്‍ സെക്രട്ടറി