കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല ഐ ടി ശില്പശാല ഐ.ആര്.ടി.സിയില്‍ ആരംഭിച്ചു. പരിഷത്ത് പ്രസിഡന്റ് കാവുന്പായി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മൂലധന ശക്തികള്‍ വിവരസാങ്കേതിക വിദ്യയെ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്കും സാമൂഹികമാറ്റത്തിനുമായുള്ള ഉപകരണമായി ഉപയോഗിക്കപ്പെടാനും ഈ സാങ്കേതികവിദ്യക്കു കഴിയും. അത്തരത്തില്‍ ഐടിയുടെ സാമൂഹികവ്യാപനത്തിനുള്ള പരിപാടികള്‍ പരിഷത്ത് ശക്തിപ്പെടുത്തുമെന്ന് അദ്ദാഹം പറഞ്ഞു. കെ വി അനില്‍കുമാര്‍ വിവരസാങ്കേതിക വിദ്യയും സമൂഹവും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. വിവിധ ജില്ലകളില്‍ നിന്നായി 35 പേര് ക്യാന്പില്‍ പങ്കെടുക്കുന്നുണ്ട്. എ.ആര് അസ്ലം ആണ് ക്യാന്പ് ഡയറക്ടര്‍. മലയാളം കംപ്യൂട്ടിങ്, ബ്ലോഗിങ്, ഉബുണ്ടു ഇന്‍സ്റ്റലേഷനും പ്രവര്‍ത്തനവും, പിരഷത്ത് സൈറ്റ് മാനേജ്മെന്റ് എന്നിവയില്‍ പ്രായോഗിക പരിശീലനവും ഐ.ടി യുടെ സമകാലിക പ്രാധാന്യം സംബന്ധിച്ച ക്ലാസുമാണ് ഉള്ളടക്കം. കാര്യപരിപാടി അറ്റാച്ചുമെന്റില് വായിക്കുക
Attachment
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…