തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി ആരംഭിച്ചു. ഇന്ന് (ജൂലൈ30) രാവിലെ 9.30ന് സ്റ്റാൾ ഏജന്റ് കെ.ജി .സലീഷിന് പരിഷത്ത് മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. കെ.എ.ഹസീന പരിഷത്ത് ആനുകാലികങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഡോ.എ. സരിൻ , ഒല്ലൂക്കര മേഖലാ പ്രസിഡണ്ട് ടി.വി.ഗോപീഹാസൻ , സെക്രട്ടറി സോമൻ കാര്യാട്ട്, എം.എൻ.ലീലാമ്മ, പ്രിയ കെ നായർ, ഡോ.വി.എം.ഇക്ബാൽ, എ.ദിവാകരൻ, വടക്കാഞ്ചേരി മേഖലാ പ്രസിഡണ്ട് സി.എം.അബ്ദുള്ള, വി.എ. ബിജു, എന്നിവർ സന്നിഹിതരായിരുന്നു
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…