സമ്മേളന റിപ്പോര്‍ട്ട്, അംഗീകരിച്ച പ്രമേയങ്ങള്‍, ഉദ്ഘാടന പ്രസഗം, പ്രസിഡന്റിന്റെ ആമുഖപ്രസംഗം എന്നിവ ഇവിടെ വായിക്കാം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു. പാലക്കാട് വിക്ടോറിയ കോളജില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെയായിരുന്നു സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. താണുപദ്മനാഭന് ഉദ്ഘാടനം നിര്‍വഹിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന് അധ്യക്ഷനായിരുന്നു. ജനറല്‍സെക്രട്ടറി വി. വിനോദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി. മുരളീധരന് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറിയായി വി. വിനോദിനെയും പ്രസിഡന്റായി കാവുന്പായി ബാലകൃഷ്ണനെയും തെരഞ്ഞെടുത്തു. ടി.പി. ശ്രീധരനാണ് ട്രഷറര്‍. ഡോ. കെ.വിജയകുമാര്‍, കെ.എം. മല്ലിക എന്നിവരെ വൈസ്പ്രസിഡന്റായും പി.വി. വിനോദ്, പി.വി. സന്തോഷ്, പി.എ. തങ്കച്ചന് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.