മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റായി ഡോ: കാവുമ്പായി ബാലകൃഷ്ണനേയും ജനറല്‍ സെക്രട്ടറിയായി ടി.പി. ശ്രീശങ്കറിനേയും മലപ്പുറത്ത് നടക്കുന്ന സംസ്ഥാന വാര്‍ഷികം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഡോ: കെ. വിജയകുമാര്‍, കെ.എം. മല്ലിക (വൈസ്. പ്രസി.), പി.എ. തങ്കച്ചന്, പി.വി. സന്തോഷ്, ജി. രാജശേഖരന് (സെക്രട്ടറിമാര്‍), പി.വി. വിനോദ് (ട്രഷറര്‍) എന്നിവരേയും, വിവിധ ഉപസമിതി കണ്‍വീനര്‍മാരായി വി.ആര്. രഘുനന്ദനന് (പരിസരം), കെ.ടി. രാധാകൃഷ്ണന് (വിദ്യാഭ്യാസം), കെ.പി. രവിപ്രകാശ് (വികസനം), സി.പി. സുരേഷ് ബാബു (ആരോഗ്യം), ടി. ഗീനാകുമാരി (ജെന്റര്‍), വി.വി. ശ്രീനിവാസന് (കലാ സംസ്കാരം), സി.എം. മുരളീധരന് (പ്രസിദ്ധീകരണം), പി.എസ്.രാജശേഖരന്( ഐ.ടി.) പി. രമേഷ് കുമാര്‍ (ബാലവേദി) എന്നിവരേയും തെരഞ്ഞെടുത്തു. ഡോ: ആര്.വി.ജി. മേനോനെ ശാസ്ത്രഗതി പത്രാധിപരായും പ്രൊഫ. കെ. പാപ്പുട്ടിയെ ശാസ്ത്രകേരളം പത്രാധിപരായും കെ.ബി. ജനാര്‍ദ്ദനനെ യുറീക്ക പത്രാധിപരായും തെരഞ്ഞെടുത്തു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…