പരിസ്ഥിതിസംരക്ഷണത്തില്‍ അന്തര്‍ദേശീയ നിയമങ്ങള്‍ക്കും കരാറുകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമെല്ലാം വലിയ പ്രാധാന്യ മുണ്ട്. അതുപോലെത്തന്നെ പ്രധാനമാണ് ഓരോ രാജ്യത്തുമുള്ള പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും. നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും അത്തരത്തില്‍ പ്രാധാന്യ മുള്ള നിരവധി നിയമങ്ങള്‍ പാസ്സാക്കുകയും അവ നടപ്പില്‍ വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ രൂപീകരിക്കുകയും ചെയ്തി ട്ടുണ്ട്. ഇവയുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പുവരുത്തണമെങ്കില്‍ നിയമങ്ങളെക്കുറിച്ചുള്ള സാമാന്യധാരണ പൗരന്മാര്ക്കുണ്ടാകണം. അത്തരമൊരു ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഇന്ത്യയിലും കേരളത്തിലുമുള്ള പ്രധാനപ്പെട്ട പരിസ്ഥിതിനിയമങ്ങളെ പരിചയപ്പെടുത്തുന്നതിന്നായി ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.
വില 120 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…